മലപ്പുറം എസ്.പി.യായി ആര്‍. വിശ്വനാഥ് ചുമതലയേറ്റു

HIGHLIGHTS : Malappuram SP as R. Vishwanath took charge

മലപ്പുറം : ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ആര്‍. വിശ്വനാഥ് ചുമതലയേറ്റു. എസ്.പി. ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എസ്.പി. എസ്. ശശിധരനില്‍നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ശശിധരന്‍ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി.യായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് വിശ്വനാഥ് എത്തുന്നത്.

തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന വിശ്വനാഥ് ആലുവ സ്വദേശിയാണ്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ആരോപണങ്ങള്‍ ഉന്നയിക്കുകയും ആഭ്യന്തരവകുപ്പിനു പരാതി നല്‍കുകയുംചെയ്തത് ഏറെ വിവാദമായിരുന്നു.

sameeksha-malabarinews

ഇതേത്തുടര്‍ന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ജില്ലയിലെ എട്ട് ഡിവൈ.എസ്.പി.മാര്‍ക്കും സ്ഥലംമാറ്റമുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!