Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ മികച്ച സ്‌കൂള്‍ പച്ചക്കറിത്തോട്ടം; എഎംയുപി സ്‌കൂള്‍ പാലത്തിങ്ങല്‍

HIGHLIGHTS : പരപ്പനങ്ങാടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2018-19 വർഷത്തിലെ  മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിന് അർഹരായ പാലത്തിങ്ങൽ എ.എ...

പരപ്പനങ്ങാടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2018-19 വർഷത്തിലെ  മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിന് അർഹരായ പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം പി.കെ. അബ്ദുറബ്ബ് എം.എൽ.എ. നിർവ്വഹിച്ചു.
ഊർജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി കൃഷി ഭവൻറെ സഹകരണത്തോടെ സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്‌കൂളിന് സമീപത്തെ 10 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്‌കൂളിൽ പയർ, വെണ്ട, വെള്ളരി, ചിരങ്ങ, തക്കാളി, ചീര തുടങ്ങിയ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്തത്.
മികച്ച പ്രധാന അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം ലഭിച്ച  ഇതേ സ്കൂളിലെ പ്രധാന അദ്ധ്യാപിക  ജയശ്രീയെയും ചടങ്ങിൽ ആദരിച്ചു. നഗരസഭാധ്യക്ഷ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ റൂബി സഫീന, പുള്ളാടൻ ഖാദർ, എം.എ. റഹീം,അവറാൻ കുട്ടി, പി.ടി.എ.പ്രസിഡണ്ട് വി.പി. സുബൈർ, കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ്, പി.വി. ഹാഫിസ്  മുഹമ്മദ്, എം. കരീം ഹാജി, സി.അബ്ദുറഹ്മാൻ കുട്ടി, സി. അബൂബക്കർ, ഡോ. ഹാറൂൺ റഷീദ്, അഹമ്മദലി ബാവ, സമദ് മാസ്റ്റർ,കെ.കെ. ഫായിദ്, പി.ഒ. നിസാർ, എം.നസീർ മാസ്റ്റർ, എ.സുബ്രമഹ്ണ്യൻഎന്നിവർ  സംസാരിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!