മലപ്പുറത്ത് അജ്ഞാതസംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ചങ്ങരകുളത്താണ് സംഭവം. സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന നാലു വിദ്യാര്‍ത്ഥികളെയാണ് ഒമ്‌നിവാനില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

പന്താവൂര്‍ ഇര്‍ശാദ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേരോടും സ്‌കൂള്‍ ബസ് ഇല്ലെന്നും കാറില്‍ കയറിയാല്‍ സ്‌കൂളില്‍ ആക്കി തരാമെന്നും സംഘം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ വാഹനത്തില്‍ കയറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നത്രെ. ഇതോടെ കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ വാഹനവുമായി അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top