Section

malabari-logo-mobile

സ്‌കൂളുകള്‍ തുറന്നു

HIGHLIGHTS : മലപ്പുറം: നീണ്ട വേനലവധിക്ക് ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. നിപ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്ന നിലയിലാണ് ജില്ലയില്‍ സ്‌കൂളുകള്‍...

മലപ്പുറം: നീണ്ട വേനലവധിക്ക് ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. നിപ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്ന നിലയിലാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയിരുന്നത്. തവനൂര്‍ കെ.എംജിയുപി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം എം.ബി ഫൈസല്‍ എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ എസ്എന്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടാലന്റ് ഹണ്ട്, യൂണിഫോം വിതരണം, യൂ ട്യൂബ് ചാനല്‍, ബയോട്ടിക്സ് തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രവേശനോത്സവ ത്തോടനുബന്ധിച്ച് നടന്നു.

sameeksha-malabarinews

ജില്ലയില്‍ 65558 കുട്ടികളാണ് ഈ വര്‍ഷം ഓംക്ലാസിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. 22285 കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നിരിക്കുന്നത്. പുതുതായി എത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുതിനായി വിപുലമായ സംവിധാനങ്ങളാണ് പൊതുവിദ്യാലയങ്ങളിലടക്കം ഒരുക്കിയിരുന്നത്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തിയിരിക്കുകയാണ്. വിദ്യാലയങ്ങള്‍ ഹരിതാഭമാക്കുന്നതിനും ഈ വര്‍ഷം മുന്‍ഗണന നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!