മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ സബ്ജൂനിയര്‍ ക്രിക്കറ്റ് പരപ്പനങ്ങാടി സബ്ബ്ജില്ല ചാമ്പ്യന്‍മാര്‍ 

തിരുവാലിയില്‍ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ല സ്‌കൂള്‍ സബ്ജൂനിയര്‍ വിഭാഗം ക്രിക്കറ്റ് മത്സരത്തില്‍ പരപ്പനങ്ങാടി സബ്ബ് ജില്ല ചാമ്പ്യന്‍മാര്‍ ആയി. ഫൈനലില്‍ മലപ്പുറം സബ്- ജില്ലയെ 17 റണ്ണിന് തോല്‍പ്പിച്ചാണ് പരപ്പനങ്ങാടി ഈ മികച്ച നേട്ടം കൈവരിച്ചത്. ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി സബ്ജില്ലയിലെ ആഗ്‌നേയ് പി. (ചിറമംഗലം എ.യു.പി സ്‌കൂള്‍ ), ദേവനാരായണ്‍ (CBHS വള്ളിക്കുന്ന് )എന്നിവരെ കേരള സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് തെരെഞ്ഞെടുത്തു. ആഗ്‌നേയ് നിലവില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലാണ് പരിശീലനം നടത്തുന്നത്. അധ്യാപക ദമ്പതികളായ പെനക്കത്ത് പ്രജിത്ത് ,പുഷ്പലത ദമ്പതികളുടെ മകനാണ് ആഗ്‌നേയ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top