സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിലൂടെ റേഷന്‍ കടകള്‍ കൂടുതല്‍ ജനകീയമായതായി ഭക്ഷ്യ സിവില്‍ സപ്ലെയ്‌സ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കൊണ്ടോട്ടി നവകേരള സദസ്സില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും മെച്ചപ്പെട്ട വിഭവങ്ങളാണ് റേഷന്‍ കടകളിലൂടെ വിതരണം നടത്തുന്നത്. ഗുണഭോക്താവിന്റെ സൗകര്യാര്‍ത്ഥം ഏത് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഇന്ന് സൗകര്യമുണ്ട്. റേഷന്‍ കടകളിലൂടെ 10 രൂപ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതുള്‍പ്പടെ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാണ്ട് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളും റേഷന്‍ കടകളില്‍ നിന്നുള്ള ഗുണഫലം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി.
25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന് രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ ഒരു തടസ്സമാകുന്നില്ല. പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും വ്യക്തമാവുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കുടുംബശ്രീ ഉള്‍പ്പടെയുള്ള പദ്ധതികള്‍ ഏറെ സഹായകരമായിട്ടുണ്ട്. ഇത്തരത്തില്‍ സമസ്ത മേഖലകളിലുമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നവകേരള സൃഷ്ടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




