മലപ്പുറത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേര്‍ക്ക് പരുക്ക്

മലപ്പുറം പാണ്ടിക്കാടില്‍ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ബസ് അമിതവേഗതയിലായിരുന്നില്ല. അപകടം നടന്ന പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ടപ്പോള്‍ സൈഡിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top