മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, നവജാത ശിശുക്കളിലെ ഹിയറിങ് സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത. 40 വയസ്സിൽ താഴെയുള്ള കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ചെയ്ത ജെ.പി.എച്ച്.എൻ യോഗ്യതയുള്ളവർക്ക് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും 11.30ന് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. ഫോൺ: 0483 2734 866.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




