കോഴിക്കോട് : രാമനാട്ടുകര ബൈപ്പാസില്‍ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടം. യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി, പ്രജീഷ് (23 ) ആണ് മരിച്ചത്.
കാറിന് പിന്നിലിടിച്ച ബൈക്ക് റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



