പെരിന്തല്‍മണ്ണയില്‍ 25 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കുഴല്‍പ്പണവുമായി ഒരാളെ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടി. പാണ്ടിക്കാട് പന്തലൂര്‍ സ്വദേശി തോട്ടപ്പള്ളി ബാദുഷ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 500,2000

പെരിന്തല്‍മണ്ണ: കുഴല്‍പ്പണവുമായി ഒരാളെ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടി. പാണ്ടിക്കാട് പന്തലൂര്‍ സ്വദേശി തോട്ടപ്പള്ളി ബാദുഷ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 500,2000 രൂപയുടെ കെട്ടുകളിലായി 24,97,500 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനു,എഎസ്‌ഐ മോഹന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.