പരപ്പനങ്ങാടിയില്‍ യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

 

പരപ്പനങ്ങാടി: യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഒഴൂര്‍ സ്വദേശി നെല്ലിശ്ശേരി ഷംസുദ്ധീന്‍(31)നാണ് പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ അയ്യപ്പന്‍കാവിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിലെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പരപ്പനങ്ങാടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles