പരപ്പനങ്ങാടിയില്‍  തെരുവിൽ ദുരിതം പേറിയ അമ്മുമ്മക്ക് വിദ്യാർത്ഥികൾ തുണയായി

പരപ്പനങ്ങാടി: നടക്കാനും കിടക്കാനുമാകാതെ ദിവസങ്ങളായി തെരുവിൽ ദുരിതം പേറിയ അജ്ഞാത അമ്മുമ്മക്ക് വിദ്യാർത്ഥികളും പൊതു പ്രവർത്തകരും ചേർന്ന് ജീവിതത്തിലേക്ക് പുതു വഴി തുറന്നു. തെരുവിൽ ചെളി പുരണ്ട് മുഷിഞ്ഞു നാറിയ അമ്മുമ്മയെ പരപ്പനങ്ങാടി കോഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ ബീ കോം വിദ്യാർത്ഥികൾ കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണം നൽകി .

ഇതോടെ ഇവരുടെ രൂപം മാറുകയും വേച്ചു വെച്ചു നടക്കുകയും ചെയ്തു . സാമൂഹ്യ പ്രവർത്തകരായ തെരുവോരം ഇൻസ്റ്റിറ്റ്യൂട്ട് കെയർ ചെയർമാൻ രാഗേഷ് പെരുവള്ളൂർ, ജമാഅത്തെ ഇസ്ലാമി മുൻ ഏരിയ ഓർഗനൈസർ കെ പി . അബ്ദുൽ റഹീം, ഐ എസ് എം നേതാവ് പി ഒ അൻവർ എന്നിവരുടെ നേതൃത്വത്തിൽ തവനൂരിലെ ആകാശ പറവകൾ എന്ന വൃദ്ധ സദനത്തിലേക്ക് ഇവരെ കൈമാറി.

Related Articles