മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. ചേരൂര്‍ സ്വദേശി നബീലയാണ് കുഞ്ഞിനെ കൊലചെയ്തത്.

സംഭവത്തില്‍ ഇവരുടെ സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ കുറ്റപ്പെടുത്തലാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു നബീല.

Share news
error: Content is protected !!
Scroll to Top