പ്രളയബാധിതര്‍ക്ക് കിടക്കകള്‍ വിതരണം ചെയ്തു

വാട്‌സ് ആപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് കിടക്കള്‍ വിതരണം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കോളേജിലെ 1984-86 പ്രീ ഡിഗ്രി ബാച്ചിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മകളായ സിറ്റിങ്ങിന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും സഹകരണത്തോടെയാണ് ഇരിമ്പിളിയം പഞ്ചായത്തിലെ മോസ്‌കോയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കിടക്കകള്‍ നല്‍കിയത്.

വിതരണോദ്ഘാടനം ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലെ അംഗമായ ഹാരിസ് കളത്തില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ മഞ്ജു, ചങ്ങാതിക്കൂട്ടം കൂട്ടായ്മയുടെ ചെയര്‍മാന്‍ മുരളീകൃഷ്ണന്‍, സെക്രട്ടറി റസാഖ് പുത്തനത്താണി, ട്രഷറര്‍ ബാബുരാജ്, നാസര്‍, ശശിധരന്‍, മണികണ്ഠന്‍, മുരളീധരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top