താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം;മലപ്പുറം തീരദേശ മേഖലയില്‍ ഹര്‍ത്താല്‍

താനൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തീരദേശ മേഖലയില്‍ ഹര്‍ത്താല്‍. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

തീരദേശ മേഖലയില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടി ബസ്സുകളെയും ചരക്കുലോറികളെയും പ്രവര്‍ത്തകര്‍ പലയിട്ടത്തും തടയുന്നുണ്ട്. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.

ഇന്നലെ രാത്രിയാണ് താനൂര്‍ അഞ്ചുടി സ്വദേശിയായ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് വെട്ടേറ്റ് മരിച്ചത്.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top