HIGHLIGHTS : Malappuram Municipality offers a special offer: Smart TV as a gift if you pay taxes
മലപ്പുറം: നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ പ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ. ഫെബ്രുവരി 28ന് മുമ്പ് നഗരസഭയില്‍ നികുതി അടവാക്കുന്ന നികുതി ദായകരില്‍ നിന്ന് വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. സ്മാര്‍ട് ടിവിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പ്രഷര്‍ കുക്കര്‍.
കൂടാതെ ഏറ്റവും അധികം നികുതി പിരിക്കുന്നതിന് നേതൃത്വം നല്‍കുന്ന നഗരസഭ കൗണ്‍സിലര്‍ക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ തനത് ഫണ്ടില്‍ നിന്നും അധികമായി അനുവദിക്കും. 70 ശതമാനത്തിന് മുകളില്‍ നികുതി പിരിക്കുന്ന വാര്‍ഡിലെ ജനപ്രതിനിധികള്‍ക്ക് മൊമെന്റോ നല്‍കി ആദരിക്കും.
വാണിജ്യ-താമസ കെട്ടിട നികുതികളും പ്രൊഫഷണല്‍ നികുതികളുമടക്കം നഗരസഭയ്ക്ക് ലഭിക്കാനുള്ള നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി 10 മുതല്‍ 20 വരെ കൂടിയ നികുതി കുടിശ്ശികയുള്ള വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഡിമാന്റ് നോട്ടീസ് നല്‍കും. തുടര്‍ന്ന് ജനുവരി 25 മുതല്‍ ഫെബ്രുവരി 10 വരെ വാര്‍ഡ് തലങ്ങളില്‍ നികുതി പിരിവിനായി പ്രത്യേക സംവിധാനം ഒരുക്കും.
ഫെബ്രുവരിയിലെ പൊതുഅവധി ദിവസങ്ങളിലും ഓഫീസില്‍ നികുതി സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുവാനും, പ്രൊഫഷണല്‍ ടാക്‌സ് പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ഓഫീസ്, സ്ഥാപന മേധാവികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു