Section

malabari-logo-mobile

മുന്നിയുര്‍ കോഴിക്കളിയാട്ടം ഇന്ന്

HIGHLIGHTS : തിരൂരങ്ങാടി: പ്രസിദ്ധമായ മുന്നിയുര്‍ കോഴിക്കളിയാട്ടം ഇന്ന്. തെക്കന്‍ മലബാറിലെ അവസാന ഉത്സവമായ കളിയാട്ടത്തിന് കളിയാട്ടക്കാവിലേക്ക് ദേശങ്ങളിലുടെ ആടിതി...

തിരൂരങ്ങാടി: പ്രസിദ്ധമായ മുന്നിയുര്‍ കോഴിക്കളിയാട്ടം ഇന്ന്. തെക്കന്‍ മലബാറിലെ അവസാന ഉത്സവമായ കളിയാട്ടത്തിന് കളിയാട്ടക്കാവിലേക്ക് ദേശങ്ങളിലുടെ ആടിതിമര്‍ത്തി പൊയ്ക്കുതിരകള്‍ വന്നിറങ്ങും. നൃത്തം ചവിട്ടിയും, പാട്ടുപാടിയും, കലഹിച്ചും പൊയക്കുതിരകളുമായി എത്തുന്ന ഓരോ ദേശത്തുമെത്തുന്ന സംഘങ്ങള്‍ രാവിലെ മുതല്‍ കാവിലെ ക്ഷേത്രത്തിലെത്തും.
കളിയാട്ടം കാപ്പൊലിച്ചതിന് ശേഷം ദേശം ചുറ്റുന്ന കുതിരകള്‍ സൗഹാര്‍ദ സന്ദേശം
പകര്‍ന്ന് പ്രശസ്തമായ മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളിക്കും മുമ്പിലെത്തി ദര്‍ശനം വാങ്ങും.
ആചാരപ്രകാരം സംബവ മുപ്പന്റെ കുതിരയാണ് ആദ്യം കാവ്തീണ്ടുക. പിന്നീടാണ് മറ്റുള്ളവരെത്തുക. സ്ഥലത്തെ അമ്മാഞ്ചേരികാവ് ക്ഷേത്രത്തെ മുന്ന് തവണ വലംവെച്ച ശേഷം കുതിരപ്ലാക്കല്‍ തറയില്‍ ഇരിക്കുന്ന കാവുടയനായര്‍ക്ക് കുതിരപ്പണം നല്‍കി കുതിരകളെ തച്ചുടയ്ക്കും.
കാര്‍ഷിക ഉത്സവം കുടിയായ കളിയാട്ടത്തോട് അനുബന്ധിച്ച് വലിയൊരു കാര്‍ഷിക ചന്തകുടി ഇവിടെ ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!