Section

malabari-logo-mobile

പഴയകാല മാപ്പിളപ്പാട്ടുകള്‍ തിരിച്ചുകൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുന്‍മന്ത്രി ടി.കെ ഹംസ

HIGHLIGHTS : മലപ്പുറം: സുന്ദരമായ പഴയകാല മാപ്പിളപ്പാട്ടുകള്‍ തിരിച്ചുകൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുന്‍മന്ത്രി ടി.കെ ഹംസ. കാതടപ്പിക്കുന്ന അടിപൊളി സ...

മലപ്പുറം: സുന്ദരമായ പഴയകാല മാപ്പിളപ്പാട്ടുകള്‍ തിരിച്ചുകൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുന്‍മന്ത്രി ടി.കെ ഹംസ. കാതടപ്പിക്കുന്ന അടിപൊളി സംഗീതത്തില്‍ നിന്നും മാപ്പിളപ്പാട്ടിന് മോചനം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന വിപണന പ്രദര്‍ശനമേളയില്‍ ഇന്നലെ ‘ഇശല്‍ ഇമ്പം’ മ്യൂസിക് നൈറ്റും പഴയകാല മാപ്പിളകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കരസംസ്‌കാരത്തിന്റെ പ്രതീകമുള്‍ക്കൊള്ളു മാപ്പിളപ്പാട്ടുകള്‍ക്ക് നാടന്‍പാട്ടുമായി ഏറെ സമാനതകളുണ്ട്. ഏത് വിഭാഗത്തിനും കേട്ട് ആനന്ദിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും മാപ്പിളപ്പാട്ടിനുണ്ട്. അടുക്കളയിലും വീടുകളിലും മാത്രമായി ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടുകള്‍ ഇന്ന് സിനിമയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുവെന്നത് നല്ല കാര്യമാണെും അദ്ദേഹം പറഞ്ഞു. അഴിമതി രഹിതമായ ഭരണം കാഴ്ചവെക്കാനും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ വിവിധ കോണുകളില്‍ നിന്നുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്താനും രണ്ടു വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാറിന് സാധിച്ചതായും ടി.കെ ഹംസ പറഞ്ഞു.

ചടങ്ങില്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി അബൂട്ടി അദ്ധ്യക്ഷത വഹിച്ചു. പഴയ കാല മാപ്പിള കലാകാരന്മാരായ ബീരാന്‍കോയ ഗുരുക്കള്‍ (കോല്‍ക്കളി), എന്‍.വി തുറക്കല്‍ (മാപ്പിളപ്പാട്ട്) തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ചിംഗും ചടങ്ങില്‍ ടി.കെ ഹംസ നിര്‍വഹിച്ചു. മാപ്പിളകലാ അക്കാദമിയുടെ വാര്‍ത്താപത്രികയുടെ പ്രകാശനം ടി.കെ ഹംസ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന് നല്‍കി നിര്‍വഹിച്ചു.

sameeksha-malabarinews

മാപ്പിളപ്പാട്ട് കലാകാരന്മാരായ ഫൈസല്‍ എളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദരലി, ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, ബഷീര്‍ ചുങ്കത്തറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കളക്ടര്‍ സി. അബ്ദുല്‍റഷീദ് സ്വാഗതവും റസാഖ് പയ്യമ്പ്രോട്ട് നന്ദിയും പറഞ്ഞു.
സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിലെ വിജയിക്ക് ടി.കെ സമ്മാനം നല്‍കി. മാപ്പിളപ്പാട്ട് ഗവേഷകന്‍പഴയകാല സിനിമാ നാടകങ്ങളിലെ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ ഫൈസല്‍ എളേറ്റിലിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ മെഗാഷോയും അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!