ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിലെ ബഹ്‌റയില്‍ വെച്ച് മരണപ്പെട്ടു. പടിഞ്ഞാറ്റുംമുറി തിരുത്ത്പറമ്പ് സ്വദേശി നടുവത്ത് ബഷീര്‍(39)ആണ് മരിച്ചത്. 18 വര്‍ഷമായി ജിദ്ദ ബഹ്‌റായില്‍ നൂര്‍ സ്റ്റേഷനറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്;എന്‍.കെ മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: മുന്‍ഷിറ. മക്കള്‍: ഷിഫാനത്ത്, സഹല്‍. സഹോദരങ്ങള്‍: നാസര്‍, യൂസഫ്, ഷൗക്കത്ത്, സലീന.
മൃതദേഹം മഹ്ജര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ക്ക് ശേഷം ജിദ്ദയില്‍ മറവ് ചെയ്യും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


