Section

malabari-logo-mobile

ദോഹയില്‍ സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കില്‍ പണികിട്ടു;മൊബൈല്‍ റഡാറില്‍ പെട്ടാല്‍ പിഴ

HIGHLIGHTS : ദോഹ: നിരത്തുകളിലൂടെ വാഹനവുമായി കുതിച്ച് പായുന്നവരെ പിടികൂടാന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. സൂക്ഷിച്ച്...

ദോഹ: നിരത്തുകളിലൂടെ വാഹനവുമായി കുതിച്ച് പായുന്നവരെ പിടികൂടാന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കില്‍ ഇനി മുതല്‍ അധികൃതരുടെ കയ്യില്‍പ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. വേഗം കുറച്ച് ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കില്‍ പിടിവീഴുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

sameeksha-malabarinews

ലഫാന്‍, സല്‍വ റോഡ്, സുനീം ട്രക്ക് റൂട്ട് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചിരുന്നതയി മന്ത്രാലയം ഫേസ്ബുക്കില്‍ അറിയിച്ചു. കൂടുതല്‍ റോഡുകളിലേക്ക് മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും വാഹന സഞ്ചാരികള്‍ക്കായി മന്ത്രാലയം നല്‍കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!