മലപ്പുറത്തെ കാമുകനെ തേടിയെത്തിയ ഡെറാഡൂണ്‍കാരി പോലീസ് സംരക്ഷണയില്‍

article-0-1402F87F000005DC-479_634x419 copyകോഴിക്കോട് : മലപ്പുറത്തെ കാമുകനെ തേടി ഡെറാഡൂണില്‍ നിന്നെത്തിയ ഇരുപതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാറ്റിങ്ങ് വഴി പ്രണയത്തിലായ മലപ്പുറം-മഞ്ചേരി സ്വദേശിയായ കാമുകനെ തേടിയായിരുന്നു ഈ കാമുകിയുടെ നീണ്ട യാത്ര. പെണ്‍കുട്ടിയെ കോടതി നിര്‍ദ്ദേശ പ്രകാരം മഹിളാ മന്ദിരത്തിലാക്കി. കാമുകനെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച പെണ്‍കുട്ടി സഹയാത്രികന്‍ വഴിയാണ് കോഴിക്കോട് കഴിഞ്ഞ തലശ്ശേരിയിലെത്തിയ വിവരം അറിഞ്ഞത്. സഹയാത്രികനൊപ്പം തലശ്ശേരിയില്‍ ഇറങ്ങിയ പെണ്‍കുട്ടി അയാളുടെ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഇത് രണ്ടാം തവണയാണ് പെണ്‍കുട്ടി കേരളത്തില്‍ എത്തിയിരിക്കുന്നതെന്നും ഒരു വര്‍ഷം മുമ്പ് കാമുകനെ തേടി പെണ്‍കുട്ടി മഞ്ചേരിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചത്. അന്ന് മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ സഹോദരനെത്തി കൂട്ടി കൊണ്ട് പോവുകയായിരുന്നു. പോലീസ് സഹോദരനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും സഹോദരനൊപ്പം പോകാന്‍ താന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top