വിവാഹ സല്‍ക്കാര ബില്ലില്‍ കൃത്രിമം;ഗോപികക്ക് നഷ്ടപരിഹാരം

MODEL copyതന്റെ വിവാഹസല്‍ക്കാരം ഒരുക്കിയ ഹോട്ടലുകാര്‍ ചടങ്ങുകള്‍ക്ക് അധിക തുക ഈടാക്കിയതിനെതിരെ നടി ഗോപിക നല്‍കിയ പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തൃശ്ശൂര്‍ ജോയ്‌സ് പാലസ് ഹോട്ടല്‍ മാനേജ്‌മെന്റാണ് നഷ്ടപരിഹാരം നല്‍കണമെന്ന് തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചിരിക്കുന്നത്. ഇതിനു പുറമെ അധികം ഈടാക്കിയ10,108 രൂപയും 1,000 രൂപ കോടതി ചെലവും ഹോട്ടലുടമ നല്‍കണം.

വിവാഹ സല്‍ക്കാരത്തിന് 2,64,892 രൂപയായിരുന്നു ചെലവ്. പരിപാടിക്ക് ശേഷം നല്‍കിയ ബില്ലില്‍ 3,65,805 രൂപയായിരുന്നു. ഇതേ കുറിച്ച് അനേ്വഷിച്ചപ്പോള്‍ 900 പേര്‍ക്കാണ് ഭക്ഷണം ഒരുക്കാമെന്ന് കരാറില്‍ പറഞ്ഞതെന്നും 1,408 പേര്‍ ഭക്ഷണം കഴിച്ചു എന്നായിരുന്നു മാനേജരുടെ വിശദീകരണം. ഇതേ തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി. ഇതോടെ ഗോപികയും, പിതാവും ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ ഭക്ഷണം കഴിച്ചതായി തെളിയിക്കാന്‍ ഹോട്ടലുകാര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഗോപികക്ക് അനുകൂലമായ വിധി ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top