Section

malabari-logo-mobile

ബ്രൗണ്‍ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയില്‍

HIGHLIGHTS : വളാഞ്ചേരി; ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിലായി. പ്രതിയില്‍ നിന്നും 1100 മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. കുറ്റിപ്പുറം എക്‌സൈസ് സംഘമാണ് വെസ്...

വളാഞ്ചേരി; ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിലായി. പ്രതിയില്‍ നിന്നും 1100 മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. കുറ്റിപ്പുറം എക്‌സൈസ് സംഘമാണ് വെസ്റ്റ് ബംഗാള്‍ സ്വദേശി മുര്‍ഷിദാബാദ് സ്വദേശി ആരിഫുള്‍ ഇസ്ലാം (29)നെ പിടികൂടിയത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുണ്ടെന്ന് എക്സൈസ് ഇൻൻ്റെലിജൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു . തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച്‌ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടയിലാണ് വളാഞ്ചേരി കാർത്തിക തിയറ്ററിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത്.  70 ഓളം പായ്ക്കറ്റ് ബ്രൗൺ ഷുഗർ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

sameeksha-malabarinews

മലയാളികളായ ചില ഇടനിലക്കാർ വഴിയാണ് മയക്കുമരുന്ന് വിദ്യാർത്ഥികളിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട് .പിടിച്ചെടുത്ത ബ്രൗൺ ഷുഗർ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ചതാണെന്നും ഇടനിലക്കാരായ മലയാളികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ വി.ആര്‍  രാജേഷ് ,സി. ഇ. ഒ മാരായ ഷിബു ശങ്കർ ,ഹംസ .എ രാജീവ് കുമാർ ഗിരീഷ് , സജിത്ത്, ഗണേഷൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!