കോട്ടക്കല്‍ രാജാസ് സംസ്ഥാനത്ത് ഐ.എസ്.ഒ അംഗീകാരമുള്ള ആദ്യ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍

മലപ്പുറം: എല്ലാ തരത്തിലും മികവു പുലര്‍ത്തുന്ന കോട്ടക്കല്‍ ഗവ. രാജാസ് സംസ്ഥാനത്ത് ഐ.എസ്.ഒ അംഗീകാരമുള്ള ആദ്യത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി. ഇതു സംബന്ധിച്ച. സര്‍ട്ടഫിക്കറ്റ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമ ക്യഷ്ണന്‍ സമ്മാനിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അഗീകാരത്തിന് അര്‍ഹമാക്കിയത്. ഇതിനു പുറമെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമവും ഈ നേട്ടത്തിന് കാരണമായി.
ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് ഡോ. സന്തോഷ് വള്ളിക്കാട്, നഗരസഭാ ചെയര്‍മാന്‍ കെ.കെ. നാസര്‍, പൂര്‍വ്വ വിദ്യാര്‍ഥിയായ അബ്ദുല്‍ മജീദ്. കെ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് സുബൈര്‍.ടി.പി, പ്രിന്‍പ്പാള്‍ ഇ.എന്‍. വനജ, വാര്‍ഡ് കൗസിലര്‍ രാമചന്ദ്രന്‍ മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top