സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ചാമ്പ്യന്‍ സ്‌കൂള്‍ കിരീടം ചൂടിയ മലപ്പുറം കടകശ്ശേരി ഐഡിയല്‍ എ.എസ്.എസ് ടീം. . മലപ്പുറം ജില്ലയിലെ തവനൂരിനടുത്തുള്ള കടകശേരി ഐഡിയല്‍ ഇഎച്ച്എസ് സ് കഴിഞ്ഞതവണയാണ് ആദ്യമാ
യി ജേതാക്കളായത്. ഇക്കുറിയും നേട്ടം ആവര്‍ത്തിച്ചു. അഞ്ച് സ്വര്‍ണ വും ഏഴ് വെള്ളിയും വെങ്കലവുമായി 57 പോയിന്റാണ് സമ്പാദ്യം. ഏഴു
തവണ കിരീടം നേടിയ എറണാകുളം കോതമംഗലം മാര്‍ബേസില്‍ സ്‌കുളിനെയാണ് പിന്നിലാക്കിയത്.
സീനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് മുഹ്‌സിന്‍ (ഹൈജമ്പ്, ലോ നജസ് ട്രിപ്പിന്‍സ്), റഫീക്ക് അഹമ്മദ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), ജൂനി
യര്‍ പെണ്‍കുട്ടികളില്‍ അഷ്മിക (ഹൈജമ്പ്) എന്നിവര്‍ സ്വര്‍ണം നേടി.
ചിട്ടയായ പരിശീലനവും ആസൂത്രണവുമാണ് വിജയമൊരുക്കിയത്. കഴിഞ്ഞവര്‍ഷം ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവും സ്‌കൂള്‍ നേടിയിരുന്നു. അടുത്തവര്‍ഷം ഈ പ്രകടനം മറികടക്കാനുള്ള ശ്രമമാകുമെന്നും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുമെന്നും സ്‌കൂള്‍ മാനേജര്‍ മജീദ് ഐഡിയല്‍ പറഞ്ഞു.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, നദീഷ് ചാക്കോ (ചീഫ് കോച്ച്), ടോമി ചെറിയാന്‍ (സീനിയര്‍ കോച്ച്, തസ്‌നീ ഷെരീഫ്, കെ ആര്‍ സുജിത്, ഷൈല ജോര്‍ജ് (അസി. കോചുമാര്‍) എന്നിവരുടെ കീഴിലാണ് പരിശീലനം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




