വീണ്ടും ക്രൂരത;പെരുമ്പാവൂരില്‍ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അതിഥി തൊഴിലാളിയാണ് പ്രതിയെന്നാണ് സംശയം. ഇയാള്‍ ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം.

ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ ലഭിക്കുന്ന വിവരം. കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പ്രതിയും അസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top