തിരൂര്‍;കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി .പണ്ടാഴി സ്വദേശി കൊമ്പന്‍തറയില്‍ സ്വാലിഹ് (27) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവമെന്നാണ് സൂചന. കൊലപാതകമാണെന്നാണ് ലഭിക്കുന്ന വിവരം.
കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് .രക്തം വാര്‍ന്ന നിലയില്‍ ഒരുവീടിന്റെ പിറകിലാണ് മരിച്ച നിലയില്‍ കണ്ടത്. പരിക്കേറ്റ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്ത്‌സയിലുള്ളതായാണ് സൂചന. ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായ് സംശയിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




