മലപ്പുറം മുണ്ടുപറമ്പിലെ വീട്ടിലെ കവര്‍ച്ച: പ്രതി പിടിയില്‍

മലപ്പുറം: മുണ്ടുപറമ്പില്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 100 ഗ്രാം സ്വര്‍ണാ ഭരണങ്ങളും അഞ്ചുലക്ഷം രൂപയും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മലപ്പുറം നെച്ചിക്കുന്നത്ത് വേണുഗാനന്‍ (50)നെയാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

നവംബര്‍ 13ന് പുലര്‍ച്ചെയായിരുന്നു മുണ്ടു പറമ്പില്‍ ഫയര്‍ സ്റ്റേഷ സമീപമുള്ള വീട്ടില്‍ മോഷണം നടന്നത്.

ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നട ത്തിയ അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായതിനെയും തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ജില്ലയിലെ വിവിധ സ്റ്റേഷനുക ളിലായി നിരവധി മോഷണക്കേ സുകളില്‍ പ്രതിയായ ഇയാള്‍ പല തവണ ജയില്‍ശിക്ഷയനുഭവിച്ചി ട്ടിണ്ട്. മോഷണം നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു.

Share news
error: Content is protected !!
Scroll to Top