തിരൂരങ്ങാടി : വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി. കൊളപ്പുറം സ്വദേശി മലയില്‍ ശറഫുദ്ദീന്‍ (35)ആണ് അറസ്റ്റിലായത്. കുരിയാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍.
പാലക്കലില്‍നിന്ന് 32 വാഹനങ്ങളിലെയും കൊടുവായൂരില്‍നിന്ന്
ഒരു വാഹനത്തിലെയും ബാറ്ററികള്‍ മോഷ്ടിച്ചതിന് കേസെടുത്തു.
എസ്‌ഐ എന്‍ മുഹമ്മദ് റഫീഖ്, എസ്‌ഐ സന്തോഷ്‌കുമാര്‍, സിപിഒമാരായ അമര്‍നാഥ്, ജലാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




