Section

malabari-logo-mobile

ആരോഗ്യ ശുചിത്വ സര്‍വ്വെയുമായി പൊതുജനങ്ങള്‍ സഹകരിക്കണം;മന്ത്രി. ഡോ.കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം:പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ആരോഗ്യ ശുചിത്വ സര്‍വ്വെ വിജയകരമായി നടത്തുന്നതിന് പൊതുജനങ്ങള്‍ സഹക...

മലപ്പുറം:പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ആരോഗ്യ ശുചിത്വ സര്‍വ്വെ വിജയകരമായി നടത്തുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ നടക്കുന്ന ശുചിത്വ സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി കാവും പുറത്ത് ചേരിക്കല്‍ ഹംസയുടെ വീട്ടില്‍ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍കരുതലെടുത്താല്‍ ഒരുപാട് രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും. ഇതുവഴി എല്ലാ വര്‍ഷവും പകര്‍ച്ച വ്യാധിമൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കാനും കഴിയും സര്‍വ്വെയുമായി ബന്ധപ്പെട്ട ചോദ്യാവലിയും ഹംസയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മന്ത്രി തന്നെ പൂരിപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.യും പങ്കെടുത്തു.

sameeksha-malabarinews

പരിപാടിയില്‍ ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.ഒ.അരു, നഗര സാഭാധ്യക്ഷ എം.ഷാഹിന ടീച്ചര്‍, ഉപാധ്യക്ഷന്‍ കെ.വി.ഉണ്ണിക്യഷ്ണന്‍ , സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷകളായ കെ. ഫാത്തിമ്മക്കുട്ടി,ഷഫീന സി.എന്‍.എച്ച്.എ.ജില്ലാ പ്രോഗ്രാം മാനേജര്‍,ഡോ.എ.ഷിബുലാല്‍,ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്മായില്‍,ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എന്‍.ഗോപാലന്‍,ഡപ്യുട്ടി മാസ് ഓഫിസര്‍ എം.പി.മണി,മലേറിയ ഓഫിസര്‍ യു.കെ.ക്യഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!