Section

malabari-logo-mobile

സ്ത്രീയുടെ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല;ദില്ലി കോടതി

HIGHLIGHTS : ദില്ലി: സ്ത്രീയുടെ ശരീരത്തില്‍ അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിര്...

ദില്ലി: സ്ത്രീയുടെ ശരീരത്തില്‍ അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുഴുവന്‍ അവകാശവും അവള്‍ക്കുമാത്രമാണ്. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാര്‍ക്കും സ്പര്‍ശിക്കാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു.

ഒമ്പതുവയസുകാരിക്ക് നേരെയുണ്ടായ ലൈംഗിക ഉപദ്രവ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ ഈ നിരീക്ഷണം. ഉത്തര്‍പ്രദേശ് സ്വദേശിയായ ചവി രാം എന്നയാള്‍ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനിയാണ് തടവുശിക്ഷ വിധിച്ചത്. ദില്ലിയിലെ മുഖര്‍ജി നഗരത്തിലെ മാര്‍ക്കറ്റില്‍ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

sameeksha-malabarinews

2014 ലാണ് സംഭവം നടന്നത്. തിരക്കുള്ള മുഖര്‍ജി സ്ട്രീറ്റിലെ മാര്‍ക്കറ്റില്‍ വെച്ച് ഇയാള്‍ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉടന്‍ തന്നെ അമ്മയോട് പറയുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മറ്റുള്ളവരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!