ആരാധകര്‍ക്ക് ആവേശമായി ഘോഷയാത്ര

മലപ്പുറം: റഷ്യന്‍ ലോകകപ്പിന് സ്വാഗതമോതി യുവജനക്ഷേമ ബോര്‍ഡ്, സ്‌പോര്‍ട്‌സ് കൗസില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്ര ആരാധകര്‍ക്ക് ആവേശമായി. വിവിധ രാജ്യങ്ങളുടെ പതാകയും ജഴ്‌സികളുമായി ആരാധകര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

ജില്ലയിലെ യൂത്ത് ക്ലബ്ബ് അംഗങ്ങളും ആരാധകരും പങ്കെടുത്ത ഘോഷയാത്ര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പികെ ഷംസുദ്ദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കുന്നുമ്മല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി കോട്ടപ്പടിയില്‍ അവസാനിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി, ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ പി നജ്മുദ്ദീന്‍, സ്‌പോര്‍ട്‌സ് കൗസില്‍ സെക്രട്ടറി എ രാജു, ഡിഎഫ്എ സെക്രട്ടറി സുരേന്ദ്രന്‍ മങ്കട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles