Section

malabari-logo-mobile

അപകടഭീഷണിയുള്ള കൊണ്ടോട്ടി, തിരൂരങ്ങാടി മേഖലകളിലെ കുന്നിന്‍ പ്രദേശങ്ങള്‍ പരിശോധന നടത്തി

HIGHLIGHTS : പള്ളിക്കല്‍: കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളില്‍ പ്രളയബാധിത മേഖലകളായ വിവിധ പഞ്ചായത്തുകളിലെ അപകടാവസ്ഥയിലുള്ള കുന്നിന്‍ പ്രദേശങ്ങള്‍ സംസ്ഥാന ദുരന്...

പള്ളിക്കല്‍: കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളില്‍ പ്രളയബാധിത മേഖലകളായ വിവിധ പഞ്ചായത്തുകളിലെ അപകടാവസ്ഥയിലുള്ള കുന്നിന്‍ പ്രദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ സേന സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു.

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പഞ്ചായത്തില്‍ ദേശീയപാതക്കരികെ മലയിടിച്ചിലുണ്ടായ സ്പിന്നിംഗ് മില്‍, ചേനമല, നീലിത്തൊടി കോളനി, ഇത്‌ലാം കുന്ന് എന്നിവടങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതിയിലെ സ്‌പെഷല്‍ ഓഫീസര്‍ ജിയോളജിസ്റ്റ് കെ.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്നലെ പരിശോധന നടത്തി. ദുരിതമേഖലയിലെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി അപകടാവസ്ഥ നില നില്‍ക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഇവര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

sameeksha-malabarinews

കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ് ഉള്‍പ്പെടെയുള്ള ചില പഞ്ചായത്തുകളിലും തിരൂരങ്ങാടി താലുക്കിലെ പെരുവള്ളൂരിലും പരിശോധന നടത്തിയിരുന്നു. അപകടാവസ്ഥയിലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധമായും മാറ്റി താമസിപ്പിക്കണമെന്ന് വില്ലേജ് അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണ് സംരക്ഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍ കെ അബ്ദുല്‍ ഗഫൂര്‍, ചേലേമ്പ്ര വില്ലേജ് ഓഫീസര്‍ എ സുലൈമാന്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ കെ.കെ സുനിത്ത്, ചേലേമ്പ്ര പഞ്ചായത്ത് ക്ലര്‍ക്ക് പി.യു അനുഷ, വി.കെ റാഷിദ്, സിവില്‍ പൊലിസ് ഓഫീസര്‍ സി വിനീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!