മലപ്പുറം; ആവേശ നിമിഷങ്ങളിലേക്ക് ഇനി ഒരു വിസില്‍ നീളം

Footballമഞ്ചേരി : മലപ്പുറത്തിന്റെ മനസ്സ് കാറ്റ് നിറച്ച് ഒരു തുകല്‍ പന്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആവേശത്തിന്റെ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. എല്ലാ റോഡുകളും മഞ്ചേരിയിലേക്ക്. മലപ്പുറത്തിന്റെ ഗതകാല ഫുട്‌ബോള്‍ സ്മൃതികള്‍ക്ക് മിന്നലാട്ടങ്ങളുടെ പുത്തനനുഭവങ്ങള്‍ നല്‍കി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം.

കേരള ഫുട്‌ബോളിന്റെ മക്കയായ മലപ്പുറം ഒറ്റ മനസോടെ ഫെഡറേഷന്‍ കപ്പിലേക്ക് ഒഴുകിയണയുകയാണ്. തൃശ്ശൂരും കോഴിക്കോടും, മേജര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടന്നിരുന്നപ്പോള്‍ അവിടങ്ങളിലെ ഗ്യാലറികള്‍ നിറക്കാന്‍ ജീപ്പിലും ട്രക്കറുകളിലും ഒഴുകിയെത്തിയിരുന്ന മലപ്പുറത്തെ പുരുഷാരം ഇക്കുറി സ്വന്തം മണ്ണില്‍ ആവേശത്തിന്റെ വിസ്മയ നിമിഷങ്ങളിലേക്കുണരുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും ഉദ്ഘാടനം ചെയ്യുക.

ഡെമ്പോ ഗോവയും ഭവാനിപൂര്‍ എഫ്‌സിയും തമ്മിലാണ് ആദ്യമല്‍സരം. രുടര്‍ന്ന് രാത്രി 7.30 ന് മുഹമ്മദന്‍സും യുനൈറ്റഡ് സിക്കിമും ഏറ്റുമുട്ടും 21 വരെ 6 ദിവസങ്ങളിലായി പന്ത്രണ്ട് മല്‍സരങ്ങളാണ് പയ്യനാട്ട് നടക്കുക. ഡി, ബി ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ പങ്കെടുക്കും 16, 19 തീയതികളില്‍ മല്‍സരമില്ല.

 

Share news
error: Content is protected !!
Scroll to Top