മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി  ലീഗ് സ്ഥാനാർത്ഥി 

മലപ്പുറം : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ലീഗിന്റെ പ്രവര്‍ത്തകസമിതിയോഗവും പാര്‍ലമെന്ററി സമിതി യോഗവും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഈ മാസം 20ന് നാമനിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എം പിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുര്‍ന്ന് പാര്‍ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തിരുന്നു. പ്രവര്‍ത്തനരംഗം കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഉപാധികൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം.

Related Articles