Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ടിപിആര്‍ ഉയരുന്നു; ഇന്ന് കോവിഡ് രോഗികള്‍ 3,670 പേര്‍

HIGHLIGHTS : ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു ടി.പി.ആര്‍ 17.26 ശതമാനം; 3,670 പേര്‍ക്ക് രോഗബാധ; 1,838 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പ...

മലപ്പുറം : മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. വെള്ളിയാഴ്ച  17.26 ശതമാനമാണ് ജില്ലയില്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,670 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,838 പേര്‍ വെള്ളിയാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 3,74,360 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവര്‍ ജില്ലയില്‍ വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച 3,562 പേര്‍ക്കാണ് ഇത്തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 63 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 65,696 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

sameeksha-malabarinews

കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 25,624 പേരാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 749 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 470 പേരും 148 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 418 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,527 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗലക്ഷണങ്ങളുള്ളവരും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയുകയും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം. സമ്പര്‍ക്ക വിവരം മറച്ചുവെക്കുന്നത് പൊതുജനാരോഗ്യത്തിനു വെല്ലുവിളിയാകുമെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ

എ.ആര്‍ നഗര്‍ 44
ആലങ്കോട് 45
ആലിപ്പറമ്പ് 42
അമരമ്പലം 75
ആനക്കയം 57
അങ്ങാടിപ്പുറം 19
അരീക്കോട് 58
ആതവനാട് 30
ഊരകം 53
ചാലിയാര്‍ 24
ചീക്കോട്  31
ചേലേമ്പ്ര  12
ചെറിയമുണ്ടം 23
ചെറുകാവ് 31
ചോക്കാട് 20
ചുങ്കത്തറ 50
എടക്കര 24
എടപ്പറ്റ 34
എടപ്പാള്‍ 45
എടരിക്കോട് 23
എടവണ്ണ 64
എടയൂര്‍ 27
ഏലംകുളം 46
ഇരിമ്പിളിയം 16
കാലടി 39
കാളികാവ് 45
കല്‍പകഞ്ചേരി 09
കണ്ണമംഗലം 31
കരുളായി 14
കരുവാരക്കുണ്ട് 47
കാവനൂര്‍ 40
കീഴാറ്റൂര്‍  53
കീഴുപറമ്പ് 39
കോഡൂര്‍ 35
കൊണ്ടോട്ടി 75
കൂട്ടിലങ്ങാടി 19
കോട്ടക്കല്‍ 44
കുറുവ 11
കുറ്റിപ്പുറം 39
കുഴിമണ്ണ 14
മക്കരപ്പറമ്പ് 21
മലപ്പുറം 70
മമ്പാട് 20
മംഗലം 28
മഞ്ചേരി 81
മങ്കട 54
മാറാക്കര 47
മാറഞ്ചേരി 34
മേലാറ്റൂര്‍ 25
മൂന്നിയൂര്‍ 21
മൂര്‍ക്കനാട് 57
മൂത്തേടം 31
മൊറയൂര്‍ 30
മുതുവല്ലൂര്‍ 15
നന്നമ്പ്ര 16
നന്നംമുക്ക് 21
നിലമ്പൂര്‍ 54
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 31
ഒഴൂര്‍ 10
പള്ളിക്കല്‍ 43
പാണ്ടിക്കാട് 81
പരപ്പനങ്ങാടി 24
പറപ്പൂര്‍ 34
പെരിന്തല്‍മണ്ണ 50
പെരുമണ്ണ ക്ലാരി 10
പെരുമ്പടപ്പ് 38
പെരുവള്ളൂര്‍ 31
പൊന്മള 10
പൊന്മുണ്ടം 12
പൊന്നാനി 62
പൂക്കോട്ടൂര്‍ 30
പോരൂര്‍ 18
പോത്തുകല്ല് 31
പുലാമന്തോള്‍ 60
പുളിക്കല്‍ 39
പുല്‍പറ്റ 10
പുറത്തൂര്‍ 32
പുഴക്കാട്ടിരി 11
താനാളൂര്‍ 23
താനൂര്‍ 15
തലക്കാട് 23
തവനൂര്‍ 37
താഴേക്കോട് 54
തേഞ്ഞിപ്പലം 16
തെന്നല 18
തിരുനാവായ 27
തിരുവാലി 17
തൃക്കലങ്ങോട് 42
തൃപ്രങ്ങോട് 44
തുവ്വൂര്‍ 21
തിരൂര്‍ 52
തിരൂരങ്ങാടി 80
ഊര്‍ങ്ങാട്ടിരി 24
വളാഞ്ചേരി 62
വളവന്നൂര്‍ 31
വള്ളിക്കുന്ന് 25
വട്ടംകുളം 33
വാഴക്കാട്  26
വാഴയൂര്‍ 22
വഴിക്കടവ് 29
വെളിയങ്കോട് 18
വേങ്ങര 71
വെട്ടത്തൂര്‍ 43
വെട്ടം 23
വണ്ടൂര്‍ 41

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!