Section

malabari-logo-mobile

റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ നേട്ടം കൈവരിച്ച ജില്ലയായി മലപ്പുറം

HIGHLIGHTS : Malappuram district has achieved success in linking ration card with Aadhaar card

പൊതുവിതരണരംഗം സംശുദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിനായി റേഷന്‍ കാര്‍ഡുടമകളെയും റേഷന്‍ കാര്‍ഡിലെ അംഗങ്ങളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം നൂറു ശതമാനം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

ദേശീയ ഭക്ഷ്യ ഭദ്രത നിയമം പ്രകാരം റേഷന്‍കാര്‍ഡുടമകള്‍ക്ക് രാജ്യത്തെ ഏതു റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാവുന്നതാണ്. എന്നാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും കാര്‍ഡിലെ ഏതൊരു അംഗത്തിനും റേഷന്‍ വാങ്ങുന്നതിനും അവരുടെ ആധാര്‍ നമ്പറുമായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതായുണ്ട്. ഇപ്രകാരം ആധാര്‍ ലിങ്കിങ് ചെയ്തു കഴിഞ്ഞാല്‍ റേഷന്‍ കടയിലെ ഇ പോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച് അവരവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം സുതാര്യമായി കൈപ്പറ്റാവുന്നതാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഇപ്രകാരം റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ഈ മഹാ ദൗത്യത്തില്‍
ഈ നേട്ടം ആദ്യം കൈവരിച്ച മലപ്പുറം ജില്ലക്കുള്ള പുരസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി ഏറ്റുവാങ്ങി.

sameeksha-malabarinews

ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് അംഗങ്ങളും പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കപ്പെട്ടു. സുതാര്യമായ റേഷന്‍ വിതരണം ഉറപ്പ് വരുത്താന്‍ ഇത് സഹായകരമാണ്. കൂടാതെ റേഷന്‍കാര്‍ഡിലെ ഏതൊരു അംഗത്തിനും അവരവര്‍ക്ക് സൗകര്യപ്രദമായ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങാനും ഇത് വഴിയൊരുക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. GR അനില്‍ അധ്യക്ഷം വഹിച്ചു. കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിച്ചു.സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോക്ടര്‍ സജിത്ത് ബാബു , റേഷനിംഗ് കണ്‍ട്രോളര്‍ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച ആദ്യ ജില്ല എന്നതിന് പുറമെ ജില്ലയിലെ ഏറനാട് താലൂക്കാണ് ഈ നേട്ടം കൈവരിച്ച ആദ്യ താലൂക്കെന്നും ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുള്‍പ്പടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും പൂര്‍ണ്ണ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് ജില്ലയെ ഈ നേട്ടത്തില്‍ എത്തിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ മിനി. എല്‍ പറഞ്ഞു. കൂടാതെ അനര്‍ഹമായി ആരെങ്കിലും ഇനിയും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വക്കുന്നെണ്ടെകില്‍ ഉടനടി അത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് മുന്‍ഗണന വിഭാഗത്തില്‍ നിന്നും മറ്റേണ്ടതാണെന്നും, ഇക്കാര്യത്തില്‍ വ്യാപകമായ പരിശോധനകളും റൈഡുകളും തുടരുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!