മലപ്പുറം: മലപ്പുറം ജില്ല എക്‌സര്‍വ്വീസ്‌മെന്‍ ക്ഷേമ സഹകരണ സംഘത്തിന്റെ 16 മത് വാര്‍ഷിക സമ്മേളനം മലപ്പുറം എ ഡി എം എന്‍ എം മെഹറലി ഉല്‍ഘാടനം ചെയ്തു.
രാജ്യത്തിന്റെ പ്രഥമ സൈന്യാധിപനായിരുന്ന ജനറല്‍ വിപിന്‍ റാവത്തിന്റെ സ്മരണ നിലനിര്‍ത്താനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ജില്ലയുടെ ഹൃദയ ഭാഗത്ത് സ്മാരക മന്ദിരം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നും , ജില്ലക്ക് മാത്രമായി സൈനിക ക്ഷേമ ഓഫീസറെ നിയമിക്കണമെന്നും, മലപ്പുറം ജില്ലാ സൈനിക ക്ഷേമ സമിതിയില്‍ സംഘത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ബന്ധപെട്ടവരോട് ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ് സജിത മുഖ്യാതിഥിയായിരുന്നു. സംഘം പ്രസിഡണ്ട് എം. മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മധുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രസന്ന മോഹന്‍ദാസ് ഡയറകടര്‍മാരായ പി. വെലായുധന്‍, എ.പി സുധീശന്‍ എന്നിവര്‍ സംസാരിച്ചു.




