Section

malabari-logo-mobile

മലപ്പുറത്തിന് ആശ്വാസമാകുന്നു: രോഗസ്ഥിരീകരിച്ചത് 762 പേര്‍ക്ക്

HIGHLIGHTS : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.05 ശതമാനം വൈറസ്ബാധിച്ചത് 762 പേര്‍ക്ക് രോഗമുക്തരായത് 1,169 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേര്‍ ആ...

മലപ്പുറം:  ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളിലും കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. വ്യാഴാഴ്ച (ഒക്ടോബര്‍ 07) 8.05 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 762 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 716 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 31 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1,169 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,43,653 ആയി. 41,005 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 10,126 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 704 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 91 പേരും 69 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

sameeksha-malabarinews

ജില്ലയില്‍ 37 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു

ജില്ലയില്‍ ഇതുവരെ 37,66,118 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. സക്കീന അറിയിച്ചു. ഇതില്‍ 28,10,794 പേര്‍ക്ക് ഒന്നാം ഡോസും 9,55,324 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 07) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 13
ആലങ്കോട് 12
ആലിപ്പറമ്പ് 12
അമരമ്പലം 02
ആനക്കയം 14
അങ്ങാടിപ്പുറം 24
അരീക്കോട് 02
ആതവനാട് 06
ഊരകം 01
ചാലിയാര്‍ 04
ചീക്കോട് 07
ചേലേമ്പ്ര 08
ചെറിയമുണ്ടം 06
ചെറുകാവ് 13
ചോക്കാട് 02
ചുങ്കത്തറ 03
എടക്കര 06
എടപ്പറ്റ 03
എടപ്പാള്‍ 13
എടരിക്കോട് 03
എടവണ്ണ 02
എടയൂര്‍ 13
ഏലംകുളം 11
ഇരിമ്പിളിയം 02
കാലടി 04
കാളികാവ് 02
കല്‍പകഞ്ചേരി 04
കണ്ണമംഗലം 08
കരുളായി 13
കാവനൂര്‍ 04
കീഴാറ്റൂര്‍ 06
കോഡൂര്‍ 14
കൊണ്ടോട്ടി 14
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 20
കുറുവ 03
കുറ്റിപ്പുറം 14
കുഴിമണ്ണ 06
മക്കരപ്പറമ്പ് 02
മലപ്പുറം 31
മമ്പാട് 05
മംഗലം 03
മഞ്ചേരി 48
മങ്കട 02
മാറാക്കര 09
മാറഞ്ചേരി 18
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 07
മൂത്തേടം 01
മൊറയൂര്‍ 11
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 13
നിലമ്പൂര്‍ 12
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 02
പള്ളിക്കല്‍ 04
പാണ്ടിക്കാട് 10
പരപ്പനങ്ങാടി 08
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 13
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 09
പെരുവള്ളൂര്‍ 02
പൊന്മള 05
പൊന്നാനി 05
പൂക്കോട്ടൂര്‍ 18
പോരൂര്‍ 01
പുലാമന്തോള്‍ 17
പുളിക്കല്‍ 04
പുല്‍പ്പറ്റ 04
പുറത്തൂര്‍ 05
പുഴക്കാട്ടിരി 04
താനാളൂര്‍ 01
തലക്കാട് 03
തവനൂര്‍ 07
താഴേക്കോട് 05
തേഞ്ഞിപ്പലം 13
തെന്നല 06
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 05
തുവ്വൂര്‍ 08
തിരൂര്‍ 08
തിരൂരങ്ങാടി 15
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 06
വളവന്നൂര്‍ 06
വള്ളിക്കുന്ന് 06
വട്ടംകുളം 04
വാഴക്കാട് 07
വാഴയൂര്‍ 16
വഴിക്കടവ് 03
വെളിയങ്കോട് 03
വേങ്ങര 05
വെട്ടത്തൂര്‍ 15
വെട്ടം 03
വണ്ടൂര്‍ 03

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!