Section

malabari-logo-mobile

മലപ്പുറത്ത് 67 കോവിഡ് കെയര്‍ സെന്ററുകളിലായി 391 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ ഇതില്‍ 13 വനിതകള്‍

HIGHLIGHTS : മലപ്പുറം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിലവില്‍ 67 കോവിഡ് കെയര്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രങ്...

മലപ്പുറം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിലവില്‍ 67 കോവിഡ് കെയര്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 391 പേരാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 378 പുരുഷന്മാരും 13 സ്ത്രീകളുമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി തുടങ്ങിയതോടെ ഇവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ 57 ഉം നഗരസഭകളില്‍ 10 ഉം കോവിഡ് കെയര്‍ സെന്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നാല് കോളജുകള്‍, മൂന്ന് ആശുപത്രികള്‍, 25 ഹോസ്റ്റലുകള്‍ എന്നിവ ഉള്‍പ്പടും. ടൂറിസ്റ്റ് ഹോം/ലോഡ്ജ് വിഭാഗങ്ങളിലായി 18 കേന്ദ്രങ്ങളും അഞ്ച് ക്വാര്‍ട്ടേഴ്സുകളും അഞ്ച് സ്‌കൂളുകളും ഏഴ് വീടുകളും കോവിഡ് കെയര്‍ സെന്റുകളായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ 59 കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്. ഇതില്‍ 51 കേന്ദ്രങ്ങള്‍ ഗ്രാമ പഞ്ചായത്തുകളിലും എട്ട് എണ്ണം നഗരസഭകളിലുമാണ്.

sameeksha-malabarinews

നാല് ഗ്രാമ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും രണ്ടിലധികം കോവിഡ് കെയര്‍ സെന്ററുകളുണ്ട്. ഒഴൂര്‍, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ മൂന്ന് വീതവും വള്ളിക്കുന്ന്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തുകളിലും പരപ്പനങ്ങാടി, മലപ്പുറം നഗരസഭകളിലും രണ്ട് വീതം കോവിഡ് കെയര്‍ സെന്ററുകളുമുണ്ട്. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!