Section

malabari-logo-mobile

മലപ്പുറത്ത് 17 സ്‌കൂള്‍ ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

HIGHLIGHTS : 18 സ്‌കൂള്‍കളുടെ കെട്ടിട നിര്‍മാണോദ്ഘാടനവും നടക്കും

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 17 സ്‌കൂള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച 17 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്‌കൂളുകളുടെ ഹൈടെക് ലാബ് ഉദ്ഘാടനവും 18 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നാളെ (സെപ്തംബര്‍ 14) നടക്കും. ജില്ലയിലെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകീട്ട് 3.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ. ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും.

അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ജി.എച്ച്.എസ്.എസ് തുവൂര്‍, ജി.വി.എച്ച്.എസ്.എസ് കല്‍പ്പകഞ്ചേരി എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അരീക്കോട് ജി.എച്ച്.എസ്.എസ്, കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസ്, കരിപ്പോള്‍ ജി.എച്ച്.എസ്, തൃക്കുളം ജി.എച്ച്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കവളമുക്കട്ട ജി.എല്‍.പി.എസ്, പറമ്പ ജി.യു.പി.എസ്, പള്ളിക്കുത്ത് ജി.യു.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, കോട്ടക്കല്‍ ജി.യു.പി.എസ്, അങ്ങാടി ജി.യു.പി.എസ്.ബി.പി സ്‌കൂളുകളുടെ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്, പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ്, എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ ഹൈടെക് ലാബുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

sameeksha-malabarinews

കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച 13 സ്‌കൂളുകളിലും പ്ലാന്‍ ഫണ്ട് അനുവദിച്ച അഞ്ചു സ്‌കൂളുകളിലും പുതിയ പ്രവൃത്തികളുടെ ശിലാസ്ഥാപനവും നാളെ നടക്കും. മങ്കട പള്ളിപ്പുറം ജി.യു.പി.എസ്, ചേരിയം മങ്കട ജി.എച്ച്.എസ്, കൂട്ടിലങ്ങാടി ജി.യു.പി.എസ്, കോട്ടക്കല്‍ ജി.എം.യു.പി. എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ്, തുവൂര്‍ ജി.എല്‍.പി.എസ്, കാളികാവ് ബസാര്‍ ജി.യു.പി.എസ്, പഴയ കടക്കല്‍ ജി.യു.പി.എസ്, കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് (ലാബ് /ലൈബ്രറി), കാപ്പില്‍കാരാട് ജി.എച്ച്.എസ്, പുല്‍വെട്ട ജി.എല്‍.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, മുണ്ടേരി ജി.എച്ച്.എസ്, മരുത ജി.എച്ച്.എസ്, പുള്ളിയില്‍ ജി.യു.പി.എസ്, എരഞ്ഞിമങ്ങാട് ജി.യു.പി.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ശിലസ്ഥാപനമാണ് നടക്കുക.

ഉദ്ഘാടനത്തോടനുബന്ധിച്ച് 35 സ്‌കൂളുകളിലും എം.എല്‍. എ മാരുടെ നേതൃത്വത്തില്‍ ശിലാഫലകം അനാഛാദനം നടക്കും. ഇതോടെ ജില്ലയില്‍ 13 സ്‌കൂളുകളില്‍ അഞ്ചു കോടിയുടെ കെട്ടിടങ്ങളും 21 സ്‌കൂളുകളില്‍ മൂന്ന് കോടിയുടെ കെട്ടിടങ്ങളും 23 സ്‌കൂളുകളില്‍ ഒരു കോടിയുടെ കെട്ടിടങ്ങളും പൂര്‍ത്തീകരിച്ചതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ. ഓര്‍ഡിനേറ്റര്‍ എം മണി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!