Section

malabari-logo-mobile

ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ : കാലിക്കറ്റില്‍ ആദ്യഘട്ട പരിശീലനം തുടങ്ങി

HIGHLIGHTS : ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ : കാലിക്കറ്റില്‍ ആദ്യഘട്ട പരിശീലനം തുടങ്ങി ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച &...

ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ : കാലിക്കറ്റില്‍ ആദ്യഘട്ട പരിശീലനം തുടങ്ങി

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ ലെറ്റ്സ് ഗോ ഡിജിറ്റല്‍’ പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വകലാശാലയും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കോളേജുകളുമടക്കം 14 സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം.

sameeksha-malabarinews

അധ്യാപനത്തിന് ഓണ്‍ലൈന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും ഏകീകൃതമാക്കാനും പരിശീലനത്തിലൂടെ കഴിയുമെന്ന് ഡോ. ജയരാജ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പങ്കാളിത്തവും പ്രകടനവും വിലയിരുത്താനും ഓണ്‍ലൈന്‍ പഠനസംവിധാനം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഇ ലേണിങ്ങും ചേര്‍ന്ന് നടത്തുന്ന പരിപാടി 17-നാണ് സമാപിക്കുക. സ്വതന്ത്ര ഓണ്‍ലൈന്‍ പഠന സംവിധാനമായ ‘ മൂഡില്‍ ‘ സഹായത്തോടെയാണ് പരിശീലനം.

ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, സി.ഡി.സി. ഡയറക്ടര്‍ ഡോ. ഹരികുമാരന്‍ തമ്പി, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. പി. അഷ്‌കര്‍ അലി (ഗവ. കോളേജ്, താനൂര്‍), സുനില്‍ പ്രഭാകര്‍ (മാതൃഭൂമി ഓണ്‍ലൈന്‍), ഡോ. കെ. ബിജു (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തമിഴ്‌നാട്), ഡോ. പി. വിവേക് (കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല), ഡോ. എ.ആര്‍. രമേഷ് (ഗവ. വിക്‌ടോറിയ കോളേജ്, പാലക്കാട്) എന്നിവരാണ് ക്ലാസെടുക്കുന്നത്. പി.ആര്‍. 810/2021

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് 2020-ല്‍ പ്രവേശനം നേടിയവരില്‍ കോണ്‍ടാക്ട് ക്ലാസ്സുകളും സ്റ്റഡിമെറ്റീരിയലുകളും ആവശ്യമുള്ളവര്‍ ഒന്നാം വര്‍ഷ ട്യൂഷന്‍ ഫീസ് ഓണ്‍ലൈനായി അടക്കണം. പിഴ കൂടാതെ 24 വരെയും100 രൂപ പിഴയോടെ ഒക്‌ടോബര്‍ 4 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.sdeuoc.ac.in, Ph : 0494 2407356)

പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍

2018 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2020 ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍ 24, 25 തീയതികളിലും ബി.വോക്. മള്‍ട്ടിമീഡിയ 16, 17, 18 തീയതികളിലും നടക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 25-ന് വൈകീട്ട് 5 മണിക്കു മുമ്പായി polhod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ : 0494 2407388

ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ : കാലിക്കറ്റില്‍ ആദ്യഘട്ട പരിശീലനം തുടങ്ങി

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ ലെറ്റ്സ് ഗോ ഡിജിറ്റല്‍’ പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വകലാശാലയും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കോളേജുകളുമടക്കം 14 സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം.

അധ്യാപനത്തിന് ഓണ്‍ലൈന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും ഏകീകൃതമാക്കാനും പരിശീലനത്തിലൂടെ കഴിയുമെന്ന് ഡോ. ജയരാജ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പങ്കാളിത്തവും പ്രകടനവും വിലയിരുത്താനും ഓണ്‍ലൈന്‍ പഠനസംവിധാനം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഇ ലേണിങ്ങും ചേര്‍ന്ന് നടത്തുന്ന പരിപാടി 17-നാണ് സമാപിക്കുക. സ്വതന്ത്ര ഓണ്‍ലൈന്‍ പഠന സംവിധാനമായ ‘ മൂഡില്‍ ‘ സഹായത്തോടെയാണ് പരിശീലനം.

ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, സി.ഡി.സി. ഡയറക്ടര്‍ ഡോ. ഹരികുമാരന്‍ തമ്പി, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. പി. അഷ്‌കര്‍ അലി (ഗവ. കോളേജ്, താനൂര്‍), സുനില്‍ പ്രഭാകര്‍ (മാതൃഭൂമി ഓണ്‍ലൈന്‍), ഡോ. കെ. ബിജു (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തമിഴ്‌നാട്), ഡോ. പി. വിവേക് (കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല), ഡോ. എ.ആര്‍. രമേഷ് (ഗവ. വിക്‌ടോറിയ കോളേജ്, പാലക്കാട്) എന്നിവരാണ് ക്ലാസെടുക്കുന്നത്.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് 2020-ല്‍ പ്രവേശനം നേടിയവരില്‍ കോണ്‍ടാക്ട് ക്ലാസ്സുകളും സ്റ്റഡിമെറ്റീരിയലുകളും ആവശ്യമുള്ളവര്‍ ഒന്നാം വര്‍ഷ ട്യൂഷന്‍ ഫീസ് ഓണ്‍ലൈനായി അടക്കണം. പിഴ കൂടാതെ 24 വരെയും100 രൂപ പിഴയോടെ ഒക്‌ടോബര്‍ 4 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.sdeuoc.ac.in, Ph : 0494 2407356)

പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍

2018 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2020 ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍ 24, 25 തീയതികളിലും ബി.വോക്. മള്‍ട്ടിമീഡിയ 16, 17, 18 തീയതികളിലും നടക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 25-ന് വൈകീട്ട് 5 മണിക്കു മുമ്പായി polhod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ : 0494 2407388 .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!