Section

malabari-logo-mobile

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശം നിറച്ച് ഓഫ് റോഡ് എക്‌സ്‌പെഡീഷന്‍

HIGHLIGHTS : Malabar River Festival: Exciting Off Road Expedition

ആഗസ്റ്റ് 4, 5, 6 തിയ്യതികളില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഓഫ് റോഡ് എക്‌സ്‌പെഡീഷന്‍ ആവേശമായി. പൂവാറന്‍തോട് നിന്നും നായാടും പൊയില്‍ വഴി കക്കാടം പെയില്‍ വരെ നടന്ന ഓഫ് റോഡ് എക്‌സ്‌പെഡീഷന്‍ ലിന്റോ ജോസഫ് എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളില്‍ 52 വാഹനങ്ങളാണ് എക്‌സ്‌പെഡീഷനില്‍ പങ്കെടുത്തത്. 8.5 കിലോമീറ്റര്‍ ഓഫ് റോഡ് ഡ്രൈവില്‍ പുതുമുഖങ്ങളും പരിചയ സമ്പന്നരുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ട്രയലില്‍ ഓഫ് റോഡ് വാഹനങ്ങളുടെ എക്‌സിബിഷനും നടന്നു. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും, കക്കാടംപൊയില്‍ അഡ്വഞ്ചര്‍ ടൂറിസം ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓഫ് റോഡ് എക്‌സ്‌പെഡീഷന്‍
നാളെയും തുടരും.

sameeksha-malabarinews

വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ജോര്‍ജ്ജ്, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ പി.ടി. അഗസ്റ്റിന്‍, അഡ്വെഞ്ചര്‍ ടൂറിസം സി. ഇ.ഒ ബിനു കുര്യാക്കോസ്, പൂവാറംതോട് റിസോര്‍ട് അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍ കെ.എം, സംഘാടകസമിതി അംഗങ്ങളായ മെവിന്‍, അജു എമ്മാനുവല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷിഖ്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹി നിയാസ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!