Section

malabari-logo-mobile

മലബാര്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ‘ടെക്‌സ്‌പോ’21’ പ്രൊജക്റ്റ് എക്‌സ്‌പോ സംഘടിപ്പിച്ചു

HIGHLIGHTS : Malabar Polytechnic College students organized 'Texpo '21' Project Expo

കോട്ടക്കല്‍ : മലബാര്‍ പോളിടെക്നിക്കിലെ ഓട്ടോമൊബൈല്‍ & മെക്കാനിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ടെക് എക്‌സ്‌പോ നടക്കുന്നു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും കുട്ടികളുടെ പഠന കാര്യത്തില്‍ ഒരു കുറവും വരാതെ കുട്ടികളുടെ കഴിവുകള്‍ നേരിട്ട് മനസ്സിലാക്കാനും കഴിയുന്ന ഒരു അസുലഭ അവസരമാണ് ടെക്‌സ്‌പോയിലൂടെ ഒരുക്കിയിയത്.

കോട്ടക്കല്‍ നിയോജക മണ്ഡലം എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.എം അന്‍വര്‍ സാദാത് അധ്യക്ഷത വഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്‌ന ടീച്ചര്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജ്മ പാമ്പലത്ത്, കോളേജ് ചെയര്‍മാന്‍ സി.പി.എ ലത്തീഫ്, അലി അഷ്റഫ്, വാര്‍ഡ് മെമ്പര്‍ ടി.വി റാബിയ, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ അബ്ദുല്‍ ജലീല്‍.കെ, ഉസ്മാന്‍.എം, അബ്ദുല്‍ ബാസിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷിംനാസ് മാട്ടില്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അഭിജിത്ത്.എന്‍ , കെ മബ്റൂഖ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അന്‍സാര്‍.സി, അബ്ദുല്‍ മുനീര്‍.കെ, ലുത്ഫി ജമാല്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

. നൂതനവും സാങ്കേതിക മികവുമുള്ള എട്ടു പ്രൊജക്ടുകളാണ് എക്‌സ്‌പോയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് ഗ്രൗണ്ട് ക്ലീയരന്‍സ് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ള ഫോര്‍ഡ് മസ്താങ് 1965 മോഡല്‍, റെവൈസ് ഗിയര്‍ ഘടിപ്പിച്ചുള്ള ബൈക്ക്, ഫുള്‍ വീല്‍ ഗിയര്‍ ബൈക്കിങ് സിസ്റ്റം, എലെക്ട്രിക്കല്‍ വീല്‍ ചെയര്‍, പെട്രോല്‍ ഇന്‍ജിന്‍ എലെക്ടിക്കല്‍ കോണ്‍വെര്‍ട്ട് സിസ്റ്റം, സെക്യൂരിറ്റി ഡോര്‍ ലോകിംഗ് സിസ്റ്റം, മൊബൈല്‍ ഫോണ്‍ ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ കര്‍ഷകര്‍ക്ക് നിലം ഉഴുകുന്നത്തിനും വിത്ത് ഇടുന്നതും വെള്ളം നനക്കുന്നതും ഒരുമിച്ചു ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ എന്നിവ എക്‌സ്‌പോയുടെ മുഖ്യ ആകര്‍ശനമാണ്.  അഡ്മിഷന്‍ വിശദമായ വിവരങ്ങള്‍ അറിയാന്‍ :9207811114, 9207811115.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!