HIGHLIGHTS : Make Alumkadavu regulator a reality; Muslim League marches to Parappanangadi Minor Irrigation Office
പരപ്പനങ്ങാടി:വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ആലുംകടവ് റെഗുലേറ്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതിപക്ഷ നിയോജകമണ്ഡലങ്ങളെ വികസന കാര്യങ്ങളില്‍ അവഗണിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ഡോ. വി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തില്‍ കോളേജ്, യൂണിവേഴ്സിറ്റിയില്‍ ഫയര്‍ സ്റ്റേഷന്‍, താഴെ ചേളാരിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലാന്റ് അക്വിസിഷന്‍, ആനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മുതിയം പാലം തുടങ്ങി എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ നിയമസഭയില്‍ നിരന്തരം ഉന്നയിക്കുന്ന പദ്ധതിക്കും ബജറ്റില്‍ ഫണ്ട് വകയിരുത്തുകയുണ്ടായില്ലെന്നും ഈ നിഷേധാത്മക നയം തുടര്‍ന്നാല്‍ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരമ്പരക്ക് മുസ്ലിംലീഗ് നേതൃത്വം നല്‍കുമെന്ന് അദേഹം പറഞ്ഞു.
കെ പി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍ സ്വാഗതം പറഞ്ഞു. കെപി അമീര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ കലാം മാസ്റ്റര്‍, എന്‍ എം സുഹറാബി, ടി വിജിത്, ഹനീഫ മൂന്നിയൂര്‍, എം എ അസീസ്, നിസാര്‍ കുന്നുമ്മല്‍, കാവുങ്ങല്‍ ഇസ്മായില്‍, ഗുലാം ഹസന്‍ ആലംഗീര്‍, എം എം ബഷീര്‍, പി പി അബ്ദുള്‍ റഹ്‌മാന്‍, ശരീഫ കുട്ടശ്ശേരി, എം സെയ്ദലവി, സി ഹസ്സന്‍, കെ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു