മറാത്താ റെജിമെന്റിന്റെ അമരക്കാരനായി പരപ്പനങ്ങാടി സ്വദേശി മേജര്‍ ജനറല്‍ കെ നാരായണന്‍

പരപ്പനങ്ങാടി: മറത്താ ലൈറ്റ് ഇന്‍ഫെന്‍ട്രി റെജിമെന്റിന്റെ കേണലായി പരപ്പനങ്ങാടി സ്വദേശി മേജര്‍ ജനറല്‍ കെ നാരായണന്‍ ചുമതലയേറ്റു.

പ്രതിരോധവകുപ്പില്‍ ഈ വര്‍ഷം മുതലാണ് സൈനികോദ്യോഗസ്ഥരെ ജോയിന്റ് സെക്രട്ടറിമാരാക്കിയിരിക്കുന്നത്. അങ്ങിനെയുള്ള ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് മേജര്‍ജനറല്‍ കെ നാരായാണന്‍.

2019 ല്‍ സേനാമെഡലും 2021 ല്‍ അതിവിശിഷ്ട് സേനാമെഡലും അദേഹത്തിന് ലഭിച്ചിരുന്നു.

പരേതനായ കൃഷ്ണയ്യര്‍ മാസ്റ്ററുടെ മകനാണ് നാരായണന്‍. പരപ്പനങ്ങാടി ബി ഇഎം സ്‌കൂള്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭാസം. മാതാവ് പരേതയായ വസന്ത. ഭാര്യ: രേവതി.മകള്‍:രോഹിണി.

 

Share news
error: Content is protected !!
Scroll to Top