തിരൂര്‍: പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കോസ്റ്റ് ഗാര്‍ഡ്, ഹെലികോപ്റ്റര്‍, മുങ്ങല്‍ വിദഗ്ധര്‍, ഫിഷറീസ് ബോട്ടുകള്‍, കോസ്റ്റല്‍ പോലീസ്, മത്സ്യതൊഴിലാളികള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടാണ് തിരച്ചില്‍ നടത്തുന്നത്. മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പൊന്നാനി മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞന്‍മ്മാരെ ബീരാന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വെള്ള അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.




