ജിന്ദ് ഗ്രാമത്തിൽ ദളിതര്‍ക്ക് ബഹിഷ്‌കരണം: 23 പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: ഹരിയാന ജിന്ദിലെ ഛത്തര്‍ ഗ്രാമത്തിലെ ദളിത് കുടുംബങ്ങള്‍ക്ക് സാമൂഹ്യ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഗ്രാമത്തലവനടക്കം 23 പേര്‍ അറസ്റ്റില്‍.

കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഒരു ദളിത് യുവാവിനെ സവര്‍ണവിഭാഗക്കാര്‍ മര്‍ദിച്ചിരുന്നു. ഇതിലുള്ള കേസ് പിന്‍വലിപ്പിക്കുന്നതിനാണ് ബഹിഷ്‌കരണം ഏര്‍പ്പെടുതിയതെന്ന് ദളിത് കുടുംബങ്ങള്‍ പറഞ്ഞു. സവര്‍ണരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് വിളിച്ചുകൂട്ടിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

ഇരുന്നൂറോളം ദളിത് കുടുംബങ്ങളുണ്ടിവിടെ. ബഹിഷ്‌കരണം കാരണം, ആവശ്യവസ്തുക്കള്‍ വാങ്ങാനോ കൃഷിയിടങ്ങളില്‍ പോകാനോ കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് എസ്സിഎസ്ടികാര്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമപ്രകാരം പ്രചികളെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top