കടന്നല്‍ക്കുത്തേറ്റ എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

ചാത്തമംഗലം: സിവില്‍ സ്റ്റേഷനിലെ ജോയിന്റ് എക്‌സൈസ് കമീഷണര്‍ ഓഫീസിലെ ഡ്രൈവര്‍ കടന്നല്‍ക്കുത്തേറ്റ മരിച്ചു. നെച്ചൂളി പരേതരായ എടാരത്ത് പിപി ശേഖരന്‍ നായരുടെയും കാവില്‍ പത്മാവതി അമ്മയുടെയും മകന്‍ പറക്കണ്ടിയില്‍ പി സുധീഷ് (48) ആണ് മരിച്ചത്.

കഴിഞ്ഞ ഒമ്പതിന് പകലാണ് സംഭവം. വീടിന് സമീപത്തുള്ള പ്ലാവിന് മുകളിലെ കടന്നല്‍ക്കൂട് പരുന്ത് ആക്രമിക്കുകയായിരുന്നു. കടന്നലിളകി രാമചന്ദ്രനെ കുത്തി. അയാളെ രക്ഷിക്കാനെത്തിയ സുധീഷിനും കുത്തേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ സുധീഷ് മരിച്ചു.

ഭാര്യ: രജിത, മകള്‍: ആര്യ(കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരിമാര്‍: പ്രഭാവതി, സുജാത

Share news
error: Content is protected !!
Scroll to Top