തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയവ
. ഷൊര്‍ണൂര്‍– കോഴിക്കോട് സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06455) 10, 17, 24 തീയതികളില്‍ റദ്ദാക്കി
. കോഴിക്കോട് –ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ എക്‌സസ് (06454) 11, 18, 25 തീയതികളില്‍ റദ്ദാക്കി
. നിലമ്പൂര്‍–ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ (06470)17,18, 24,25 തീയതികളില്‍ റദ്ദാക്കി
. ഷൊര്‍ണൂര്‍–നിലമ്പൂര്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ (0-6467) 17,18,24,25 തീയതികളില്‍ റദ്ദാക്കി.
വൈകും
. കൊച്ചുവേളി–ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് (16312) 10ന് കൊച്ചുവേളിയില്‍നിന്ന് 4.15 മണിക്കൂര്‍ വൈകി രാത്രി എട്ടിനായിരിക്കും പുറപ്പെടുക. 17, 24 തീയതികളിലും ട്രെയിന്‍ വൈകും.
. ചെന്നൈ സെന്‍ട്രല്‍– മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22637) 10ന് 3.15 മണിക്കൂര്‍ വൈകി വൈകിട്ട് 4.40ന് ആകും ചെന്നൈയില്‍നിന്ന് പുറപ്പെടുക. 17, 24, മാര്‍ച്ച് 2 തീയതികളിലും ട്രെയിന്‍ വൈകും
.കൊച്ചുവേളി–നിലമ്പൂര്‍ രാജറാണി എക്സ്പ്രസ് (16349) കൊച്ചുവേളിയില്‍നിന്ന് 16,17, 23, 24 തീയതികളില്‍ 1 40 മണിക്കാര്‍ വൈകിയാകാം പുറപെടുക.
മംഗളൂരു സെന്‍ട്രല്‍– ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22638) 8,29
തീയതികളില്‍ 2 മണിക്കൂര്‍ വൈകിയാകും മംഗളൂരുവില്‍നിന്ന് പുറപ്പെടുക. 22ന് ഒരുമണിക്കൂറും
വൈകും
നാഗര്‍കോവില്‍– മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ 24ന് 3.15 മണിക്കൂര്‍ വൈകി വൈകിട്ട് ആറിനായിരിക്കും നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുക. മാര്‍ച്ച് രണ്ടിനും ട്രെയിന്‍ മൂന്നര മണിക്കൂറും വൈകും.
ഭാഗികമായി റദ്ദാക്കിയവ
ആലപ്പുഴ– കണ്ണൂര്‍ എക്സ്പ്രസ് മാര്‍ച്ച് രണ്ടിന് കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




